രാഹുല്‍ ഗാന്ധിയുടെ ഘാതകരോട് താനും പ്രിയങ്കാ ഗാന്ധിയും ക്ഷമിച്ചു എന്നുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന സംശയം ഉളവാക്കുന്നതെന്ന് സുബ്രഹ്മണ്യന് സ്വാമി. സിംഗപ്പൂരിലായിരുന്നു രാഹുല്‍ ഗാന്ധി ഈ പ്രസ്താവന നടത്തിയത്. സാമ്പത്തിക ലാഭത്തിന് വേണ്ടി വധം നടത്തിയതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ് പുലികളായിരുന്നു രാഹുല്‍ ഗാന്ധിയെ 1991ല്‍ വധിച്ചത്. തമിഴ് പുലികള്‍ക്കെതിരെയുള്ള യുദ്ധത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാരിനെ സഹായിക്കാന്‍ ഇന്ത്യന്‍ സേനയെ അയച്ചത് രാജീവിന്റെ വ്യക്തിപരമായ തീരുമാനമല്ലായിരുന്നുവെന്നും അത് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് എടുത്ത ഒന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ശിക്ഷിച്ച നളിനി എന്ന വ്യക്തിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു. നളിനിയുടെ മകളുടെ വിദ്യാഭ്യാസകാര്യങ്ങള്‍ നോക്കിനടത്തിയത് സോണിയാ ഗാന്ധിയായിരുന്നു. കുറ്റവാളികളെ തങ്ങളുടെ ബന്ധുക്കള്‍ക്ക് മാത്രമെ ജയിലില്‍ പോയി കാണാനുള്ള അനുവാദമുള്ളുവെന്ന സാഹചര്യത്തിലും പ്രിയങ്കാ ഗാന്ധി അവരെ ജയിലില്‍ ചെന്ന് കണ്ടിരുന്നു.
കുറ്റവാളികളോട് ഇത്രയും സഹാനുഭൂതി എന്തിന് കാണിക്കുന്നുവെന്ന് മനസ്സിലാവുന്നില്ല എന്നും സ്വാമി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന രാജ്യസ്നേഹമില്ലാത്തതാണെന്നും സംഭവത്തില്‍ ഒരു പുനരന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post