നേപ്പാളിലെ കാഠ്മണ്ഡുവില്‍ ധാക്കയില്‍ നിന്നും വന്ന വിമാനം അപകടത്തില്‍ പെട്ട് 50 പേര് മരിച്ചു. ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. യു.എസ്-ബംഗ്ലാ എയര്‍ലൈന്‍സിന്റെ വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്.
റണ്‍വെയില്‍ നിന്നും തെന്നിമാറിയ വിമാനം അടുത്തുള്ള ഫുട്ബോള്‍ ഗ്രൗണ്ടില്‍ ചെന്ന് നിലം പതിക്കുകയായിരുന്നു. 67 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. ഇതില്‍ 32 പേര് ബംഗ്ലാദേശില്‍ നിന്നും 33 പേര് നേപ്പാളില്‍ നിന്നും ഒരാള്‍ ചൈനയില്‍ നിന്നും ഒരാള്‍ മാലിദ്വീപില്‍ നിന്നുമാണ്.
സംഭവത്തില്‍ നേപ്പാളിന്റെ പ്രധാനമന്ത്രി കെ.പി.ശര്‍മ്മ ഒലി നടുക്കം പ്രകടിപ്പിക്കുകയും സംഭവം സര്‍ക്കാര്‍ അന്വേഷിക്കുമെന്നും പറഞ്ഞു.
Discussion about this post