ദാഹസ് ടൂര്‍ണമെന്റിലെ ആദ്യ കളിയിലെ തോല്‍വിയ്ക്ക് പകരം വീട്ടി ടീം ഇന്ത്യ. 153 എന്ന വിജയ ലക്ഷ്യം നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 9 പന്തുകള്‍ ശേഷിയ്ക്കെ മറി കടന്നാണ് ഇന്ത്യന്‍ കുട്ടികള്‍ വിജയം എത്തിപ്പിടിച്ചത്. കാര്‍ത്തിക്കിന്റെയും( 42 റണ്‍സ്) മനീഷ് പാണ്ഡ്യയുടേയും ( 39 റണ്‍സ്) പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
153 റണ്‍സ് എന്ന വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് നായകന് രോഹിത്തിന്റെ വിക്കറ്റ് ആദ്യമേ നഷ്ടമായി. ധനഞ്ജയന്റെ ഓവറില്‍ കുശാല്‍ മെന്‍ഡിസിന് ക്യാച്ച് നല്കി മടങ്ങുകയായിരുന്നു താരം. 11 റണ്‍സ് മാത്രമാണ് രോഹിത്തിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്. രോഹിത്തിനേ കൂടാതെ ധവാന്,റെയ്ന, രാഹുല്‍ എന്നിവരുടെ വിക്കറ്റുകളും ഇന്ത്യയ്ക്ക് നഷ്ടമായി.
നേരത്തെ അര്‍ധ സെഞ്ചുറി നേടിയ കുശാല്‍ മെന്‍ഡിസിന്റെ കരുത്തില്‍ നിശ്ചിത 19 ഓവറില്‍ 152 റണ്‍സാണ് ശ്രീലങ്ക നേടിയത്.നാലു വിക്കറ്റുകളെടുത്ത ഷര്‍ദുല്‍ താക്കൂറാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്.
Discussion about this post