ബംഗാളില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് രാമ നവമി ആഘോഷിക്കാനുള്ള തീരുമാനമെടുത്തത് തങ്ങളുടെ ധാര്‍മ്മിക വിജയമെന്ന് ആര്.എസ്.എസ്. ബംഗാളിലെ ബിര്‍ഭൂം ജില്ലയില്‍ രാമ നവമി ആഘോഷിക്കുമെന്ന് ത്രിണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞിരുന്നു.
കഴിഞ്ഞ കൊല്ലം രാമ നവമി ആഘോഷിച്ചതിന് പല ഹിന്ദു സംഘടനയിലെ പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത അതേ സര്‍ക്കാര്‍ ഇത്തവണ രാമ നവമി ആഘോഷിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത് ആര്.എസ്.എസിന്റെ ധാര്‍മ്മിക വിജയമാണെന്ന് ആര്.എസ്.എസ് തെക്കേ ബംഗാളിന്റെ ജനര്‍ല്‍ സെക്രട്ടറി ജിഷ്ണു ബസു പറഞ്ഞു.
ആയുധങ്ങളുപയോഗിച്ചുകോണ്ടുള്ള ഘോഷയാത്രകള്‍ പാടില്ല എന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. അതുപോലെയുള്ള ഘോഷയാത്രകള്‍ രാമനവമിക്കാണെങ്കിലും മുഹറത്തിനാണെങ്കിലും തങ്ങള്‍ അതിനെതിരാണെന്ന് ജിഷ്ണു ബസു പറഞ്ഞു.
രാമനവമി ആഘോഷങ്ങള്‍ തങ്ങളുടെ കൈയ്യില്‍ നിന്നും അപഹരിക്കാനുള്ള ശ്രമമാണിതെന്ന് ബംഗാളിലെ ബി.ജെ.പി നേതൃത്വം വ്യക്തമാക്കി. ഇത്തവണത്തെ രാമ നവമി ആഘോഷങ്ങള്‍ കഴിഞ്ഞ തവണത്തെപ്പോലെ ഗംഭീരമാക്കാനാണ് ബി.ജെ.പിയുടെ പദ്ധതി.
Discussion about this post