കൊച്ചി: ക്ഷേത്ര പരിസരത്ത് ആര്‍എസ്എസ് യോഗം ചേര്‍ന്നതിന് 30 പ്രവര്‍ത്തകര്‍ക്കെതിരെ പോലിസ് കേസ് എടുത്തു. മരട് ശിവക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം ആര്‍എസ്എസ് സാംഘിക് ചേര്‍ന്നിരുന്നുവെന്ന് കാണിച്ച് സിപിഎം പ്രവര്‍ത്തകര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്.
ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് സാംഘിക് ഉള്പ്പെടെലുള്ള യോഗങ്ങള്‍ ചേരരുതെന്ന ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. ഇത് ലംഘിച്ചതിന്റെ അടിസ്ഥാനത്തിലാണു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നു പോലീസ് അറിയിച്ചു.
Discussion about this post