തിരുവനന്തപുരം : ദേശീയ, സംസ്ഥാന പാതകളില്‍ കൂടുതല്‍ ബാറുകള്‍ തുറക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേല്‍. പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്്യമെങ്കിലും സര്‍ക്കാര്‍ പാലിക്കാന്‍ ശ്രമിക്കണമെന്നും എല്‍ഡിഎഫിന്റെ മദ്യനയം മറ്റൊരു ഓഖി ദുന്തമാണെന്നും . സര്‍ക്കാര്‍ പാവപ്പെട്ട ജനതയെ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മദ്യനയത്തിനുള്ള മറുപടി ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫിന് ലഭിക്കുമെന്നും ബിഷപ്പ് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ മദ്യമൊഴുക്കാനുള്ള നീക്കത്തിനെതിരെ കെസിബിസിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ രണ്ടിന് പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബിഷപ്പ് അറിയിച്ചു.
മുന്‍സിപ്പല്‍ പ്രദേശങ്ങളിലെ പാതയോരങ്ങളില്‍ മദ്യശാലകള്‍ തുറക്കാന്‍ നല്കിയ അനുമതി തങ്ങളുടെ സംസ്ഥാനങ്ങളിലെ പ്രത്യേക സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകള്‍ക്കും അനുവദിക്കണമെന്നവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് നഗരസ്വഭാവമുള്ള പഞ്ചായത്തുകളില്‍ ബാറുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്.
ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2018.19 വര്‍ഷത്തെ മദ്യനയത്തില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി.
Discussion about this post