പഞ്ചാബ്:പഞ്ചാബില്‍ പതിനാലു വയസ്സുകാരിയെ പീഡനം നടന്ന ബസ്സ് ഡെപ്യൂട്ടി മുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലിന്റേതാണെന്ന റിപ്പോര്‍ട്ടുകള്‍. ഇത് ് പുതിയ വിവാദങ്ങള്‍ക്കു വഴി വെച്ചിരിക്കുകയാണ്. ബാദലിന്റെ ഉടമസ്ഥതയിലുള്ള ഓര്‍ബിറ്റ് എവിയേഷന്റേതാണ് ബസ്സ്. ബാദല്‍ പരസ്യമായ ക്ഷമാപണം നടത്തിയിട്ടുണ്ട്.
പഞ്ചാബ് മുഖ്യമന്ത്രി കൂടിയായ പ്രകാശ് സിങ്ങ് ബാദലിന്റെ മകനാണ് സുഖ്ബീര്‍. ആം ആദമി പാര്‍ട്ടിയും ബിജെപിയുമുള്‍പ്പെടെടയുള്ള രാഷ്ട്രീയ കക്ഷികള്‍ ബാദലിനെകിരെ കേസെടുക്കണമെന്ന് ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ലോക് സഭയിലും സംഭവം വന്‍ ഒച്ചപ്പാടുണ്ടാക്കി.
Discussion about this post