കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരായ സഭാഭൂമി തട്ടിപ്പ് കേസ് സുപ്രീം കോടതിയിലേക്ക്. കര്‍ദ്ദിനാളിനെതിരെ അന്വേഷണം തടഞ്ഞ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സഭാ വിശ്വാസിയായ മാര്ട്ടിന് പയ്യപ്പിള്ളിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
അടിയന്തിര പ്രാധാന്യത്തോടെ ഹര്‍ജി പരിഗണിക്കണമെന്ന് നാളെ ആവശ്യപ്പെടും. ഹൈക്കോടതിയില്‍ ക്രിസ്ത്യാനികളായ ജഡ്ജിമാര്‍ കേസ് കേള്‍ക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് അടങ്ങുന്ന ഡിവിഷന് ബെഞ്ച് സഭാ കേസില്‍ പോലീസ് അന്വേഷണം താല്‍ക്കാലികമായി തടഞ്ഞിരുന്നു. ഇതിനിടെ തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദ്ദിനാളും ഹൈക്കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കിയിട്ടുണ്ട്.
Discussion about this post