മുംബൈയില്‍ നടന്ന ട്വന്റി20 മത്സര വേദിയില്‍ സച്ചിന്‍െ കാല് തൊട്ട് ആദരവ് പ്രകടിപ്പിച്ച് വിനോദ് കാംബ്ലി. ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച സൗഹൃദങ്ങളിലൊന്നാണ് സച്ചിന് ടെണ്ടുല്‍ക്കറും വിനോദ് കാംബ്ലിയും തമ്മിലുള്ളത്. ഹാരിസ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ 1988ല്‍ ഇരുവരും ചേര്‍ന്ന് 664 റണ്‍സിന്റെ ഐതിഹാസിക കൂട്ടുകെട്ട് ഉണ്ടാക്കുന്നതുമുതല്‍, സച്ചിന് തന്റെ മോശം സമയത്ത് സഹായിക്കുകയേ ചെയ്തില്ല എന്ന കാംബ്ലിയുടെ പ്രസ്താവനവരെ ഇരുവരുടേയും സംഭവബഹുലമായ കൂട്ട്കെട്ടിന്റെ തുടര്‍ സംഭവങ്ങളായി.
എന്നാലിപ്പോള്‍ ഇരുവരുടേയും സൗഹൃദം കണ്ട് കയ്യടിക്കുകയാണ് ക്രിക്കറ്റ്ലോകം. മുംബൈയിലെ ടി-20 ലീഗിലാണ് സംഭവം. കാംബ്ലി പരിശീലകനായ ശിവാജി പാര്‍ക് ലയണ്‍സ് 3 റണ്‍സിന് ട്രിമ്പ് നൈററ് മുംബൈ നോര്‍ത്ത് ഈസ്റ്റിനോട് പരാജയപ്പെട്ടിരുന്നു. മത്സരശേഷമുള്ള അവാര്‍ഡ് സെര്‍മണിയില്‍ റണ്ണേര്‍സ് അപ്പിനുള്ള പുരസ്കാരം വിതരണം ചെയ്യുന്നത് സുനില്‍ ഗവാസ്ക്കര്‍ ആയിരുന്നു. എന്നാന് അവാര്‍ഡ് സ്വീകരിച്ച ശേഷം വേദിയിലുണ്ടായിരുന്ന സച്ചിനരികില്‍ചെന്ന് കാലുതൊട്ടു തൊഴുകയായിരുന്നു കാംബ്ലി.
ഈ വിഡിയോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
When two legendary friends from Mumbai cricket meet, there is respect all around!@sachin_rt @vinodkambli349 #CricketChaRaja pic.twitter.com/r8p5nOLtXF
— T20 Mumbai (@T20Mumbai) March 22, 2018
കാലില്‍വീഴാനൊരുങ്ങിയ കാംബ്ലിയെ സച്ചിന് എണീപ്പിക്കുകയും ആശ്ലേഷിക്കുകയുമായിരുന്നു. ഏറെ നാളായി ഇരുവരും തമ്മിലുള്ള പിണക്കത്തിന് ശേഷം കാംബ്ലിയും സച്ചിനും കഴിഞ്ഞവര്‍ഷം മുംബൈയില്‍ നടന്ന ഒരു പുസ്തകപ്രകാശനത്തിന് ഇരുവരും ഒരുമിച്ചെത്തിയത് ഏറെ വാര്‍ത്തയായിരുന്നു. പരിശീലകനായി ക്രിക്കറ്റിലേക്കുള്ള രണ്ടാം തിരിച്ചുവരവിന് കാരണമായത് സച്ചിനാണെന്ന് കാംബ്ലി പറഞ്ഞിരുന്നതും ഏറെ വാര്‍ത്തപ്രാധാന്യം നേടിയിരുന്നു.
Discussion about this post