അസമിലെ നാഗോണ്‍ ജില്ലയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മൂന്ന് പേര് ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് ജീവനോടെ കത്തിച്ചു. 90 ശതമാനവും കത്തിയ നിലയിലായരുന്ന പെണ്‍കുട്ടി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
കൃത്യം ചെയ്തത് സാക്കീര്‍ ഹുസൈന് എന്ന 21കാരനും രണ്ട് പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളുമാണ്. 11ഉം 10ഉം വയസ്സുള്ള ഇവരെ പോലീസ് പിടികൂടിയിട്ടുണ്ട്. രണ്ടുപേരും കുറ്റം സമ്മതിച്ചിട്ടുണ്ട്. സാക്കീര്‍ ഹുസൈന് ഒളിവിലാണ്.
വെള്ളിയാഴ്ച സ്കൂളില്‍ നിന്നും വന്ന പെണ്‍കുട്ടി വീട്ടില്‍ ഒറ്റക്കായിരുന്നു. ആ നേരത്ത് സാക്കീര്‍ ഹുസൈന് വീട്ടില്‍ കയറി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അതിന് ശേഷം മറ്റ രണ്ട് പേരും കൃത്യത്തില്‍ പങ്കുചേരുകയായിരുന്നു. പിന്നീട് മൂവരും ചേര്‍ന്ന് പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. വീട്ടില്‍നിന്നു പുകയുയരുന്നതു ശ്രദ്ധയില്‍പെട്ട അയല്‍വാസികളാണു കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. വെള്ളിയാഴ്ച രാത്രിയോടെ പെണ്‍കുട്ടി മരിക്കുകയായിരുന്നു. സാക്കിര്‍ ഹുസൈനും പെണ്‍കുട്ടിയുടെ കുടുംബവുമായുണ്ടായിരുന്ന ശത്രുതയാണോ സംഭവത്തിന് പിന്നിലെന്ന് സംശയങ്ങള്‍ നിലനിലക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ച അസമില്‍ തന്നെ മുപ്പത്തിയഞ്ചുകാരിയായ മറ്റൊരു സ്ത്രീയും ഇത്തരത്തില്‍ കൂട്ടമാനഭംഗത്തിനിരയായിരുന്നു.
Discussion about this post