അഹ്മദാബാദ്: കുറ്റവാളികളെ കുറ്റങ്ങളുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി. ഏതൊക്കെ തടവുകാരെ മോചിപ്പിക്കണം എന്ന കാര്യത്തില്‍ കോടതിക്ക് ബിസിനസ് താത്പര്യമില്ലെന്നും ജസ്റ്റിസ് ജെ.ബി. പര്‍ദിവാല പറഞ്ഞു. എല്ലാത്തരം തടവുകാരെയും മോചിപ്പിക്കാന്‍ കോടതിക്ക് കഴിയില്ലപ്രത്യേകിച്ച് ബലാത്സംഗകുറ്റം ചെയ്യുന്നവരോട് ക്ഷമിക്കാന്‍ കോടതിക്ക് കഴിയില്ല.
കുറ്റവാളികളുടെയും കുറ്റങ്ങളുടെയും അടിസ്ഥാനത്തില്‍ തടവുകാരുടെ വര്‍ഗ്ഗീകരണത്തിന് സര്‍ക്കാര്‍ തയ്യാറാകണം. സ്ത്രീകള്‍ക്കെതിരായ കുറ്റവാളികള്‍ക്ക് ശിക്ഷ ഇളവ് നല്‍കില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ‘IPC (ബലാത്സംഗം) 376 വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റകൃത്യം ഒരു ഏക വ്യക്തിയ്ക്കെതിരായ ഒരു കുറ്റകൃത്യമല്ല മാത്രമല്ല, ഒരു സ്ത്രീയുടെ അന്തസ്സിനെ മറികടന്ന് സമൂഹത്തില്‍ ഒരു ഭീകരന്തരീക്ഷം സൃഷ്ടിക്കുന്നതിനാല്‍ കുറ്റവാളികള്‍ക്കെതിരെ സിശിക്ഷാ ഇളവ് നല്കിയാല് അത് നിയമസംവിധാനത്തിലുള്ള വിശ്വാസം കുറയാന്‍ കാരണമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ത്രീധന പീഡനങ്ങളും സ്ത്രീധന മരണങ്ങളും അവരുടെ സ്വന്തം പ്രശ്നങ്ങള്‍ മാത്രമല്ല അതിന് സാമൂഹിക പ്രത്യാഘാതങ്ങളുണ്ടെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു
Discussion about this post