തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ജീവന് ഭീഷണിയുള്ളതിനാല്‍ തനിക്ക് പോലീസ് സംരക്ഷണം ആവശ്യമാണെന്ന് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശ്.ഇക്കാര്യമാവശ്യപ്പെട്ട് ഉടന്‍ മുഖ്യമന്ത്രിയെ സമീപിക്കുമെന്നും ബിജു പറഞ്ഞു.കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തെളിവുകളെല്ലാം വിജിലന്‍സിന് കൈമാറി.ശബ്ദരേഖ ഉള്‍പ്പെടെയുള്ള സിഡികളാണ് വിജിലന്‍സിന് നല്‍കിയത്. സത്യം തെളിയുന്നതു വരെ മുന്നോട്ട് പോകുമെന്നും ബിജു പറഞ്ഞു.
കഴിഞ്ഞ ദിവസം ബിജു രമേശ് കൈമാറിയ തെളിവുകളാണ് വിജിലന്‍സ് ഇന്ന് കോടതിക്ക് നല്‍കിയത്. പുതിയ തെളിവുകളുടെ പശ്ചാത്തലത്തിലാണ് ബിജു രമേശിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തത്.
ബാര്‍ അസോസിയേഷന്‍ ഭാരവാഹിയായ അനിമോന്‍ ഉള്‍പ്പെടെയുള്ളവര്‍ പാലാരിവട്ടത്തെ ഹോട്ടലില്‍ യോഗം ചേര്‍ന്നതിന്റെ ശബ്ദരേഖയാണ് ബിജു രമേശ് വിജിലന്‍സിന് നല്‍കിയത്.
രണ്ടര മണിക്കൂറോളം ദൈര്‍ഘ്യമുള്ള ശബ്ദരേഖയാണ് നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥനു മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് സംശയിക്കുന്നതില്‍ എല്ലാ തെളിവുകളും കൈമാറിയില്ലെന്നും ബിജു പറഞ്ഞു.
Discussion about this post