ജമ്മു-കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ തിങ്കളാഴ്ച രാവിലെ തീവ്രവാദ ആക്രമണമുണ്ടായി. 34 രാഷ്ട്രീയ റൈഫിളിന്റെ ഒരു കമാന്‍ഡിംഗ് ഓഫീസറുടെ പരേഡിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയാണുണ്ടായത്. ആക്രമണത്തില്‍ ആളപായമില്ല. പരിസരം സേനയുടെ വലയത്തിലാണിപ്പോള്‍. ആക്രമണം നടത്തിയ തീവ്രവാദികള്‍ക്ക് വേണ്ടി സേന തിരച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഷോപിയാന്‍ ജില്ലയിലെ കച്ദൂര പ്രദേശത്ത് വെച്ചാണ് വെടിവെപ്പ് നടന്നതെന്ന് സംഭവം അന്വേഷിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. ആക്രമണത്തിന് മണിക്കൂറുകള്‍ മുമ്പ് ഞായറാഴ്ച ബുഡ്ഗാം ജില്ലയില്‍ ഇന്ത്യന്‍ സൈന്യം ഒരു ലഷ്കര്‍-ഇ-തൊയ്ബ തീവ്രവാദിയെ നിഷ്ക്രിയമാക്കിയിരുന്നു. മാര്‍ച്ച് മാസം തുടക്കത്തില്‍ ഒരു തീവ്രവാദിയടക്കം നാല് പേര് ഷോപിയാന്‍ ജില്ലയില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Discussion about this post