ഫാറൂക്ക് കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ജവഹര്‍ മുനവ്വര്‍ എന്ന അദ്ധ്യാപകനെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നു. മന്ത്രി എ.കെ.ബാലനാണ് ഈ വിവരം നിയമസഭയില്‍ അറിയിച്ചത്. അന്വേഷണത്തിനായി വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കോളേജിലെ ഒരു പെണ്‍കുട്ടി അദ്ധ്യാപകനെതിരെ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും അദ്ധ്യാപകനെ അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം അദ്ധ്യാപകനെതിരെ കേസ് എടുത്തത് അനാവശ്യ നടപടിയാണെന്ന് കെ.എം.ഷാജി എം.എല്‍.എ പറഞ്ഞിരുന്നു.
Discussion about this post