കൊച്ചി: നിയമസഭയില്‍ ഭൂരിപക്ഷം കിട്ടിയാല്‍ പിണറായി വിജയനാണ് മുഖ്യമന്ത്രി ആകാന്‍ യോഗ്യനെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു എംഎ ബേബിയുടെ തുറന്ന് പറച്ചില്.
വി എസ് അച്യുതാനന്ദന് ഇനി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്നും എംഎ ബേബി പറഞ്ഞു.
അതേസമയം, സിപിഐഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എസ് രാമചന്ദ്രന് പിള്ളയുടെ പേരും ഉയര്‍ന്നു വന്നിരുന്നതായി ബേബി വെളിപ്പെടുത്തി. പുതിയ ജനറല്‍ സെക്രട്ടറി ആരാകണം എന്ന അന്വേഷണമാണ് പ്രകാശ് കാരാട്ട് നടത്തിയത്. യെച്ചൂരിയുടെ പേര് മാത്രമേ കേന്ദ്രകമ്മിറ്റിയുടെ മുന്പില് എത്തിയുള്ളൂ എന്നും ബേബി പറഞ്ഞു.
Discussion about this post