സല്മാന് ഖാന്റെ പുതിയ ചിത്രമാണ് റേസ് 3 റെമോ ഡിസൂസ സംവിധാനം ചെയ്ത ചിത്രം ജൂണ്‍ മാസത്തില്‍ റിലീസിനെത്തുകയാണ്. അതിനിടെയാണ് ഹോളിവുഡ് സൂപ്പര്‍താരം സില്‍വെസ്റ്റര്‍ സ്റ്റാലോണ്‍ റേസ് 3യ്ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ട് കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തത്. പിന്നെ സ്റ്റാലോണ്‍ പുലിവാല് പിടിച്ച അവസ്ഥയായിരുന്നു. കാരണമെന്തെന്നല്ലെ ? ‘പ്രതിഭാധനനായ സല്മാന് ഖാന്റെ പുതിയ ചിത്രത്തിന് ആശംസകള്‍’ എന്ന് കുറിച്ച് കൊണ്ട് സ്റ്റാലോണ്‍ പങ്ക് വച്ചത് സല്‍മാന്റെ ചിത്രത്തിന് പകരം റേസില്‍ മറ്റൊരു പ്രധാവനവേഷം ചെയ്ത ബോബി ഡിയോളിന്റെ ചിത്രമാണ്. സല്മാന് ആരാണെന്ന് സ്റ്റാലോണിന് അറിയുമായിരുന്നില്ല. ഇത് സല്‍മാന്റെ ആരാധകരില്‍ കടുത്ത അതൃപ്തിക്ക് കാരണമായി.
സ്റ്റാലോണിന് പറ്റിയ അബദ്ധം വലിയ ചര്‍ച്ചയാകുകയും ഇന്‍സ്റ്റാഗ്രാമില്‍ നിരവധിയാളുകള്‍ തെറ്റ് ചൂണ്ടിക്കാണിച്ച് കമന്റ് രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് സ്റ്റാലോണ്‍ പോസ്റ്റ് നീക്കം ചെയ്തു. പിന്നീട് ഇങ്ങനെക്കുറിച്ചു. ഒന്നൂകൂടി ശ്രമിക്കാം, റേസ് 3 യുമായി എത്തുന്ന പ്രതിഭാധനനായ സല്മാന് ഖാന് എല്ലാ ആശംസകളും നേരുന്നു. ഇത്തവണ സല്മാന് ഖാന്റെ ആരാധകരെ അദ്ദേഹം നിരാശപ്പെടുത്തിയില്ല. ശരിയായ ചിത്രം തന്നെ പോസറ്റ് ചെയ്തു.
Discussion about this post