ദിലീപിനെ കുടുക്കിയത് മഞ്ജുവും ശ്രീകുമാര്‍ മേനോനും രമ്യാ നമ്പീശനും സംവിധായകന് ലാലും ചേര്ന്നുമാണെന്ന് നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്ട്ടിന് പറഞ്ഞു. താനുള്‍പ്പെടെ പലരും നിരപരാധികളാണെന്നും ദിലീപിനെ കുടുക്കിയതിന് പാരിതോഷികമായാണ് മഞ്ജുവിന് മുംബൈയില്‍ ഫ്ളാറ്റും ‘ഒടിയന്’ എന്ന സിനിമയില്‍ അവസരവും ലഭിച്ചതെന്ന് മാര്ട്ടിന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നീതി ലഭിക്കുമെന്ന പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും മാര്ട്ടിന് കൂട്ടിച്ചേര്‍ത്തു.
കേസില്‍ ഏതൊക്കെ രേഖകള്‍ പ്രതികള്‍ക്ക് നല്‍കാനാകുമെന്ന് പ്രോസിക്യൂഷന് അറിയിക്കണമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചു. രേഖകള്‍ നല്‍കാനാകില്ലെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ആധികാരിത പരിശോധിക്കാന്‍ വേണ്ടി ദൃശ്യങ്ങള്‍ വേണമെന്ന് ദിലീപ് കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസ് പരിഗണിക്കുന്നത് ഏപ്രില്‍ പതിനൊന്നിലേക്ക് മാറ്റിയിട്ടുണ്ട്.
Discussion about this post