കുവൈറ്റ് സിറ്റി : കുവൈറ്റിൽ വീണ്ടും തീപിടുത്തത്തെ തുടർന്ന് അപകടം. ശനിയാഴ്ച കുവൈറ്റിലെ മെഹബൂലയിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ 9 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരിൽ 7 പേർ ഇന്ത്യക്കാരാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മെഹബൂലയിലെ സ്ട്രീറ്റ് നമ്പർ106ലെ ബ്ലോക്ക് ഒന്നിലാണ് രാവിലെ തീപിടുത്തം ഉണ്ടായത്. പരിക്കേറ്റ എല്ലാവരെയും കുവൈറ്റ് അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരുടെ നില ഗുരുതരമാണ് എന്നാണ് സൂചന. കുവൈറ്റ് അഗ്നിരക്ഷാസേന എത്തി നിയന്ത്രണവിധേയമാക്കി രക്ഷാപ്രവർത്തനം പൂർത്തിയാക്കി.
ഇന്ത്യൻ തൊഴിലാളികൾ താമസിച്ചിരുന്ന രണ്ടു നില കെട്ടിടത്തിലാണ് തീപ്പിടുത്തം ഉണ്ടായത്. തീയും പുകയും ഉയരുന്നത് കണ്ട് കെട്ടിടത്തിൽ നിന്നും പുറത്തേക്ക് ചാടിയ മൂന്നു പേർക്കാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്.
Discussion about this post