ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി നടത്തിയ കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം ശക്തമാക്കിയതായി പ്രധാനമന്ത്രിയുടെ ഓഫീസ്. ഇറ്റലിയിലെ അപുലിയയിൽ വച്ച് നടന്ന ജി7 ഉച്ചകോടിക്ക് എത്തിയപ്പോഴായിരുന്നു നരേന്ദ്രമോദിയും ഫ്യൂമിയോ കിഷിദയുമായി കൂടിക്കാഴ്ച നടത്തിയത്.
ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഇന്ത്യയും ജപ്പാനും തമ്മിലുള്ള ശക്തമായ സൗഹൃദം സുപ്രധാനവും അനിവാര്യവും ആണെന്ന് നരേന്ദ്രമോദി തന്റെ സമൂഹമാദ്ധ്യമ പോസ്റ്റിൽ പങ്കുവെച്ചു. ഇന്തോ-പസഫിക് മേഖലയിൽ ചൈനയുടെ ആക്രമണാത്മക പെരുമാറ്റത്തിനും അതിൻ്റെ സ്വാധീനം വിപുലീകരിക്കാനുള്ള ശ്രമങ്ങൾക്കും ഇടയിൽ ഇന്ത്യ-ജപ്പാൻ സൗഹൃദത്തിന് വലിയ മാനദണ്ഡങ്ങൾ ഉള്ളതായി വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ സൂചിപ്പിക്കുന്നു.
പ്രതിരോധം, സാങ്കേതികവിദ്യ, അർദ്ധചാലകങ്ങൾ, ശുദ്ധ ഊർജ്ജം, ഡിജിറ്റൽ സാങ്കേതികവിദ്യ എന്നിവയിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണ ആയി. അടിസ്ഥാന സൗകര്യങ്ങളിലും സാംസ്കാരിക ബന്ധങ്ങളിലും ബന്ധം മെച്ചപ്പെടുത്താനും ഇന്ത്യയും ജപ്പാനും പരസ്പരം ആഗ്രഹിക്കുന്നു എന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Discussion about this post