ജയ്പൂര്‍; ജനങ്ങളുടെ ജീവന് രക്ഷിക്കാന്‍ സ്വന്തം ജീവന് പണയം വച്ച് ഒരു ലോറി ഡ്രൈവര്‍. നഗരം ചാമ്പലാകാതിരിക്കാന്‍ സാജിത് എന്ന ട്രൈവര്‍ ഇന്ധന ടാങ്കറുമായി സാഹസിക ട്രൈവിംങ് നടത്തിയത് കിലോമീറ്ററുകളോളം.
മധ്യപ്രദേശിലെ നരസിംഗപൂരില് അരങ്ങേറുമായിരുന്ന ഒരു വലിയ ദുരന്തമാണ് സാജിത് എന്ന ഡ്രൈവറുടെ ഇടപെടല്‍ മൂലം വഴിമാറിയത്. ശരീരമാകെ പൊള്ളലേറ്റെങ്കിലും കത്തിക്കൊണ്ടിരുന്ന ഇന്ധന ടാങ്കര്‍ നഗരതിരക്കില്‍ നിന്ന് മാറ്റി അഞ്ച് കിലോമീറ്റര്‍ അകലെ ആളൊഴിഞ്ഞ ഇടത്തെത്തിയപ്പോഴാണ് ഇയാള്‍ നിര്‍ത്തിയത്.
നഗരമധ്യത്തിലുള്ള പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കുമ്പോഴാണ് ടാങ്കറിലേക്ക് തീ പടര്‍ന്നത്. പമ്പിലുള്ള ഇന്ധന ടാങ്കിലേക്ക് തീ പടരാതിരിക്കാനാണ് സാജിത് സാഹസികമായി ടാങ്കര്‍ പുറത്തേക്ക് ഓടിച്ച് കൊണ്ടുപോയത്. ടാങ്കര്‍ പോകുന്ന വഴിയിലും കത്തിയെങ്കിലും അപകടം ഒഴിവാകുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവത്തിന്റെ ഭീകരത എല്ലാവര്ക്കും മനസ്സിലായത്.
#WATCH A petrol tanker caught fire while it was being emptied at a petrol pump in MP's Narsinghpur. In an attempt to save lives, the truck driver drove the burning truck to a location away from the petrol pump. Truck driver suffered burns, admitted to hospital (25 March) pic.twitter.com/YBchJ5YsZh
— ANI (@ANI) March 26, 2018
സാജിദിന്റെ അതിഗംഭീരമായ ഇടപെടലില്‍ വമ്പന്‍ അപകടമാണ് വഴിമാറിയത്. സാജിദിന് സമൂഹത്തിന്റെ അഭിനന്ദന പ്രവാഹമാണ്.
Discussion about this post