ബംഗാളില്‍ രാമ നവമി ആഘോഷത്തിനിടെയുണ്ടായ ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ നിന്നും സ്ഥിതിഗതികളെപ്പറ്റി റിപ്പോര്‍ട്ട് ചോദിച്ചു. തിങ്കളാഴ്ച നടന്ന ആക്രമണത്തിന് ശേഷം ജനങ്ങള്‍ ഇപ്പോഴും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിട്ടില്ല. പാരാമിലിട്ടറി സേനയുടെ സേവനം റാണിഗഞ്ജില്‍ നല്‍കാമെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്.
അക്രമണത്തില്‍ ഒരാള്‍ക്കും രണ്ട് പോലീസ് ഉദ്യോസ്ഥര്‍ക്കും ഗുരുതര പരിക്കുകള്‍ സംഭവിച്ചിരുന്നു. ബി.ജെ.പി എം.പിയും കേന്ദ്ര മന്ത്രിയുമായ ബാബുള്‍ സുപ്രിയോ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനോട് സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ചോദിച്ചത്.
സാമൂഹ്യവിരുദ്ധരായ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് ബി.ജെ.പി നേതാവായ സുഭാഷ് മൊണ്ടല്‍ പറഞ്ഞിരുന്നു.
Discussion about this post