നാടന്‍പാട്ടുകലാകാരനും മുന്‍ റേഡിയോ ജോക്കിയുമായ മടവൂര്‍ പടിഞ്ഞാറ്റേല ആശാഭവനില്‍ രാജേഷിനെ(35) കൊലപ്പെടുത്തിയത് ക്വട്ടേഷന്‍ സംഘമാണെന്ന് പോലീസ്. ശക്തമായ ആസൂത്രണം കൃത്യത്തിനു പിന്നിലുണ്ട്. കൃത്യം നടത്തിയവരിലേക്കോ ക്വട്ടേഷന്‍ നല്‍കിയവരിലേക്കോ എത്താനുള്ള ഒരു തെളിവും പോലീസിനു ലഭിച്ചിട്ടില്ല. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ഖത്തറിലുള്ള ഒരു വനിതാസുഹൃത്തുമായി രാജേഷ് നിരന്തരം ഫോണില്‍ സംസാരിക്കാറുണ്ടെന്നുള്ള വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിനിയും കൊല്ലം സ്വദേശിയായ ഒരാളുടെ ഭാര്യയുമാണ് ഈ യുവതിയെന്നും ഖത്തറില്െവച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നുമാണ് വിവരം. ഇവര്‍ തമ്മില്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്നും സൂചനയുണ്ട്. ഇതൊന്നും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണത്തിനു ശേഷമേ ഇക്കാര്യങ്ങള്‍ വ്യക്തമാകൂവെന്ന നിലപാടിലാണ് പോലീസ്.
Discussion about this post