കാസര്‍ഗോഡ് നെഹ്‌റു കോളേജില്‍ വിരമിക്കുന്ന പ്രിന്‍സിപ്പാളിന് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്ററും, പടക്കം പൊട്ടിക്കലും നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി എസ്എഫ്‌ഐ. എസ്എഫ്‌ഐയ്ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് സംഘടന സംസ്ഥാന പ്രസിഡണ്ട് ജെയ്ക് പി തോമസ് പറഞ്ഞു.
പോസ്റ്ററില്‍ എസ്എഫ്‌ഐയുടേ പേര് ഇല്ലെന്നും എസ്എഫ്‌ഐ പറയുന്നു. പടക്കം പൊട്ടിച്ചത് പ്രിന്‍സിപ്പാള്‍ വിരമിക്കുന്നതിന്റെ ഭാഗമായല്ല എന്ന വിശദീകരണവും കോളേജിലെ എസ്എഫഐ നേതാക്കള്‍ പറയുന്നു.
അതേസമയം എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളാണ് പ്രിന്‍സിപ്പാളിനെ അവഹേളിച്ചതെന്ന ആരോപണവുമായി മറ്റ് സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
വിരമിച്ച പ്രിന്‍സിപ്പാള്‍ പുഷ്പജയുമായി എസ്എഫ്‌ഐ നിരന്തരസമരത്തിലായിരുന്നു. ഹാജര്‍ കുറവുള്ള കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന നിലപാട് പ്രിന്‍സിപ്പാള്‍ എടുത്തതിനെതിരെ എസ്എഫ്‌ഐ രംഗത്തെത്തി. കോളഏജിലെ എസി കോണ്‍ഫറന്‍സ് റൂം എസ്എഫ്‌ഐ യൂണിറ്റ് സമ്മേളനത്തിന് വിട്ടു കൊടുക്കാത്തിനെ തുടര്‍ന്ന് പൂട്ട് കുത്തിപൊളിച്ച് എസ്എഫ്‌ഐ യോഗം നടത്തി. ഇതിനെതിരെ പ്രിന്‍സിപ്പാള്‍ പോലിസില്‍ പരാതി നല്‍കി. കോളേജില്‍ രണ്ട് ഓഡിറ്റോറിയമുണ്ടായിരിക്കെ എസി ഹാള്‍ തന്നെ വേണമെന്ന് എസ്എഫ്‌ഐ നേതാക്കള്‍ വാശിപടിച്ചു. എന്നാല്‍ ചട്ടങ്ങള്‍ മറികടന്ന് അതിന് കഴിയില്ല എന്നായിരുന്നു പ്രിന്‍സിപ്പാളിന്റെ നിലപാട്.
Discussion about this post