ഡല്‍ഹി: ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ മറ്റുരാജ്യങ്ങള്‍ ഇടപെടുന്നതു സഹിക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്.ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടരുതെന്നു പാക്കിസ്ഥാനു രാജ്നാഥ്സിംഗിന്റെ താക്കീത്. സ്വന്തം കാര്യങ്ങളെക്കുറിച്ചുള്ള വിഷമങ്ങള്‍ക്കപ്പുറം ഇന്ത്യയെക്കുറിച്ചുള്ള വേവലാതി പാക്കിസ്ഥാനു വേണ്ടെന്നു രാജ്നാഥ്സിംഗ് പറഞ്ഞു.
കാഷ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം സംബന്ധിച്ചു പാക്കിസ്ഥാന് കഴിഞ്ഞ ദിവസം അഭിപ്രായപ്രകടനം നടത്തിയിരുന്നു ഇതേത്തുടര്‍ന്നാണു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.
Discussion about this post