ലോകത്ത് ഏറ്റവും കൂടുതല്‍ ഡീസല്‍ വില ഈടാക്കുന്നത് കേരളത്തിലാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയില്‍ പറഞ്ഞു.
59 തവണ വില വര്‍ദ്ധിച്ചപ്പോഴും ജനങ്ങളോട് കരുണ കാണിക്കാന്‍ എല്‍.ഡി.എഫ് തയ്യാറാകുന്നില്ല. ഈയിനത്തില്‍ 619.17 കോടിയുടെ അധിക നികുതി വരുമാനം യു.ഡി.എഫ് സര്‍ക്കാര്‍ വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ കൊള്ളയടിക്കുന്ന കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒറ്റക്കെട്ടാണെന്നും പ്രതിപക്ഷം ആരോപിച്ചു. എക്സൈസ് തീരുവ കുറക്കാനാകില്ലെന്ന് തോമസ് ഐസക് സഭയെ അറിയിച്ചു. അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
Discussion about this post