തിരുവനന്തപുരം: ആറ് കോടി രൂപ നല്കി വാങ്ങിയ സര്‍ക്കാര്‍ വിമാനം നാല് വര്‍ഷമായി കട്ടപ്പുറത്ത്. നിസ്സാര സാങ്കേതിക തകരാറിന്റെ പേര് പറഞ്ഞാണ് കോടികള്‍ വിലമതിക്കുന്ന വിമാനം ഉപയോഗിക്കാതെ ഇട്ടിരിക്കുന്നത്. ഓഖി ദുരിതാശ്വാസ നിധി ഉപയോഗിച്ച് ഹെലികോപ്റ്റര്‍ യാത്ര നടത്തി പ്രതിരോധത്തിലായപ്പോഴും മുഖ്യമന്ത്രി അവിടേക്ക് തിരിഞ്ഞ് നോക്കിയില്ല. ഇങ്ങനെയൊരു വാഹനം തലസ്ഥാനത്ത് വെറുതെ കിടക്കുമ്പോഴായിരുന്നു ദുരിതാശ്വാസ തുക എടുത്ത് മുഖ്യമന്ത്രിയുടെ ധൂര്‍ത്തടി.
രണ്ട് എന്‍ജിനുള്ള ആറ് പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് ഇതുവരെ പറത്താനാവാതെ ഹാംഗറില്‍ വിശ്രമിക്കുന്നത്. 2013ല്‍ ആയിരുന്നു ഇരട്ട എന്‍ജിനുള്ള വിമാനം വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജിക്ക് വേണ്ടിയായിരുന്നു വിമാനം വാങ്ങിയതെങ്കിലും വി.ഐ.പി.കളുടെ സഞ്ചാരം കൂടി ലക്ഷ്യമിട്ടാണ് രണ്ട് എന്‍ജിനുള്ള വിമാനം വാങ്ങിയത്.
Discussion about this post