കോഴിക്കോട്: ജെ.ഡി.യുവിന്റെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫില്‍ ജെ.ഡി.യുവിന് അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ട്. വേണ്ടത്ര പരിഗണനയില്ലെന്ന പരാതി പരിഹരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എംപി വീരേന്ദ്ര കുമാറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി അറിയിച്ചതാണ് ഇക്കാര്യം. കൂടുതല്‍ ചര്‍ച്ചകള്‍ ചൊവ്വാഴ്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൂടിക്കാഴ്ച മുക്കാല്‍ മണിക്കൂര്‍ നീണ്ടു നിന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ എം.പി വീരേന്ദ്ര കുമാറിന്റെ പരാജയം, ജെഡിയുനോടും ആര്‍എസ്പിയോട
ും രണ്ട് നയം സ്വീകരിച്ചു തുടങ്ങിയ വിഷയങ്ങള്‍ ജെ.ഡി.യു ചര്‍ച്ചയില്‍ ഉന്നയിച്ചു. പാലക്കാട് തോല്‍വിക്ക് കാരണക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും ജെ.ഡി.യു ആവശ്യപ്പെട്ടു.
എം.പി വീരേന്ദ്ര കുമാറിന്റെ കോഴിക്കോട്ടെ വസതിയില്‍ എത്തിയാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി. സിദ്ദിഖ്, കോഴിക്കോട് എം.പി എം.കെ രാഘവന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ജെ.ഡി.യുവിന്റെ പരാതികള്‍ പരിഗണിക്കുമെന്ന ഉറപ്പ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് എം.പി വീരേന്ദ്ര കുമാര്‍ പ്രതികരിച്ചു.
Discussion about this post