ബി.ജെ.പി പ്രവര്‍ത്തകനായ അജിത് മുര്‍മുവിനെ ബംഗാളില്‍ കുത്തിക്കൊന്നു. ഏപ്രില്‍ 2ന് തിരഞ്ഞെടുപ്പ് കമ്മീഷന് ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനെപ്പറ്റി പ്രഖ്യാപനം നടത്തിയതിന് ശേഷം അവിടെ പലയിടത്തും സംഘര്‍ഷം നടന്നിരുന്നു. ബംഗാളിലെ ബങ്കുര ജില്ലയിലെ ബ്ലോക്ക് ഡെവലപ്പമെന്് ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു അജിത്തിനെ കുത്തിയത്. ഇതിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബി.ജെ.പി എം.പി ബാബുള്‍ സുപ്രിയൊ പറഞ്ഞു. ബുധനാഴ്ച രാത്രിയോടെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.
അജിത്ത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി നില്ക്കാനിരുന്ന വ്യക്തിയായിരുന്നുവെന്നും ബി.ജെ.പി വ്യക്തമാക്കി.
Discussion about this post