ഡല്‍ഹി: ഇന്ത്യന്‍ റയില്‍വേയെ സ്വകാര്യവല്കരിക്കാന് ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര റയില്‍വേ വകുപ്പ് മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. റയിവേയ്ക്കാവശ്യം സ്വകാര്യ നിക്ഷേപങ്ങളാണ്, സ്വകാര്യവല്കരണമല്ല.
നേരത്തെ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി റയില്‍വേ സ്വകാര്യവല്കരിക്കാന് നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു.
മാറ്റം ആഗ്രഹിക്കാത്ത ചില ചെകുത്താന്മാരാണ് ഇത്തരത്തിലുള്ള ആവശ്യം മുന്നോട്ടുവയ്ക്കുന്നത്. സ്വകാര്യവല്കരണം മറ്റ് മേഖലകള്പോലെ റെയില്‍വേയില്‍ സാധ്യമല്ലെന്നും മന്ത്രി അറിയിച്ചു. ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
Discussion about this post