കണ്ണൂര്‍-കരുണ മെഡിക്കല്‍ കോളേജുകളെ സംബന്ധിച്ച ബില്ലുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍. ബില്ലില്‍ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലായെന്നാണ് സര്‍ക്കാരിന്റെ വാദം. നിയമ വകുപ്പിന് ബില്‍ കൈമാറിയിരുന്നു. ഇപ്പോള്‍ ഈ ബില്‍ ഗവര്‍ണര്‍ക്കും കൈമാറിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഈ ബില്‍ നിയമസഭ ഏകകണ്ഠമായി പാസാക്കിയിരിക്കുന്നു. ഇതിന് പിന്നാലെ സുപ്രീം കോടതി ഈ ഓര്‍ഡിനന്‍സ് റദ്ദാക്കിയിരുന്നു. കോളേജിലെ 180 വിദ്യാര്‍ത്ഥികളെ ഉടന്‍ പുറത്താക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. കോടതി വിധിയെ അനുസരിച്ചില്ലെങ്കില്‍ ശക്തമായി നടപടികള്‍ ഉണ്ടാകുമെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു.
മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായിരുന്ന ഗവര്‍ണര്‍ പി.സദാശിവം ബില്ലില്‍ ഒപ്പിടാന്‍ സാധ്യത കുറവാണെന്നാണ് നിയമ വിദഗ്ദ്ധരുടെ അഭിപ്രായം.
Discussion about this post