ഇന്ത്യയുടെ ചീഫ് ജസ്റ്റിസായ ദീപക് മിശ്രയക്കെതിരെ കോണ്‍ഗ്രസ് അടങ്ങുന്ന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം നടത്താനിരുന്ന ഇംപീച്ച്മെന്റ് നീക്കം അവസാന നിമിഷത്തില്‍ കോണ്‍ഗ്രസ് വേണ്ടായെന്ന് തീരുമാനിച്ചു. കോണ്‍ഗ്രസിന്റെ ലോക്സഭാ കക്ഷിനേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയാണ് ഈ കാര്യം വ്യക്തമാക്കിയത്.
രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇംപീച്ച്മെന്ിനുള്ള നീക്കം നടന്ന് വരികയായിരുന്നു. ഇടത് പാര്‍ട്ടികളും ഇംപീച്ച്മെന്റിനെ പിന്തുണയ്ക്കുകയായിരുന്നു. എന്നാല്‍ അവസാന നിമിഷം ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ബി.എസ്.പി, എസ്.പി തുടങ്ങിയ പാര്‍ട്ടികളും ഈ നീക്കത്തിനെ പിന്തുണച്ചിരുന്നെങ്കിലും പിന്നീട് അതില്‍ നിന്നും പിന്മാറുകയായിരുന്നു.
Discussion about this post