ഡല്‍ഹി: അഞ്ച് വൈ.എസ്.ആര് കോണ്‍ഗ്രസ് എംപിമാര്‍ രാജിവെച്ചു. ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാനപദവി നല്‍കണമെന്ന ആവശ്യം പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. പാര്‍ലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇവര്‍ ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് രാജിക്കത്ത് കൈമാറിയത്.
പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ആരംഭിച്ചത് മുതല്‍ വൈ.എസ്.ആര്.കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റിനകത്തും പുറത്തും ഈ ആവശ്യം ഉന്നയിച്ച്് പ്രതിഷേധം നടത്തി വരികയായിരുന്നു.
എന്‍ഡിഎ സര്‍ക്കാരിനെതിരെ വൈ.എസ്.ആര് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം പ്രമേയം കൊണ്ടുവന്നിരുന്നെങ്കിലും സഭയിലെ ബഹളം മൂലം സ്പീക്കര്‍ ഇത് പരിഗണനയിലെടുത്തിരുന്നില്ല. ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിക്കാത്തതില്‍ സര്‍ക്കാരിനെതിരെ തെലുങ്ക്ദേശം പാര്‍ട്ടിയും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.
Discussion about this post