നേപ്പാളില്‍ വര്‍ധിച്ചുവരുന്ന ചൈനീസ് മേധാവിത്വത്തില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് നരേന്ദ്ര മോദി. നേപ്പാളില്‍ അണക്കെട്ടുകള്‍ നിര്‍മ്മിക്കാന്‍ ചൈനയ്ക്ക് പദ്ധതിയുണ്ട്. എന്നാല്‍ അണക്കെട്ടുകള്‍ നിര്‍മ്മിക്കുകയാണെങ്കില്‍ ഇന്ത്യ നേപ്പാളില്‍ നിന്നും വൈദ്യുതി വാങ്ങില്ലായെന്നാണ് ഇന്ത്യയുടെ നിലപാട്.
രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ഒലിയെ ഇക്കാര്യം മോദി നേരിട്ട് അറിയിച്ചേക്കും. ചൈന നേപ്പാളില്‍ നിര്‍മ്മിക്കാനിരിക്കുന്ന ഒരു അണക്കെട്ടാണ് ബുധി ഗന്‍ഡാകി അണക്കെട്ട്. 2500 കോടി ഡോളറിന്റെ പദ്ധതിയാണിത്. മുന്‍ നേപ്പാള്‍ പ്രധാനമന്ത്രിയും മാവോയിസ്റ്റ് നേതാവുമായ പുഷ്പ കമല്‍ ഈ പദ്ധതി ചൈന ഗെസൂബ ഗ്രൂപ്പിന് കൊടുത്തിരുന്നു. എന്നാല്‍ പിന്നീട് വന്ന പ്രധാനമന്ത്രി പ്രചണ്ഡ ഈ പദ്ധതിക്ക് അനുമതി നിഷേധിക്കുകയായിരുന്നു. അതിന് ശേഷം വന്ന ഒലി ഈ പദ്ധതി വീണ്ടും പുനരാരംഭിക്കുകയായിരുന്നു.
ഈ പദ്ധതി ആദ്യം വേണ്ടായെന്ന് വെച്ചത് ഇന്ത്യയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇന്ത്യയില്‍ നിന്ന വന്‍ തുക വാങ്ങി ഇറക്കുമതി ചെയ്യുന്ന പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് പകരമാണ് നേപ്പാള്‍ ജലവൈദ്യുത പദ്ധതി നോക്കുന്നതെന്ന് ഒലി നേരത്തെ പറഞ്ഞിരുന്നു.
Discussion about this post