ഭരണഘടനാ ശില്പി ബി ആര്‍ അംബേദ്ക്കരുടെ ജന്മ ദിനമായ ഏപ്രില്‍ 14 നും മേയ് അഞ്ചിനും ഇടയില്‍ ദളിത് മേഖലകളില്‍ ചുരുങ്ങിയത് രണ്ട് ദിവസമെങ്കിലും ചെലവഴിക്കണമെന്ന് ബി.ജെ.പി എം പി മാരോട് മോദി നിര്‍ദേശിച്ചു.
ബജറ്റ് സമ്മേളനത്തിന് ശേഷം പാര്‍ട്ടി എം പിമാരുടെ യോഗത്തിലാണ് മോദി നിര്‍ദേശം നല്‍കിയത്. രാജ്യത്തെ ദളിതര്‍ ബി.ജെ.പിയില്‍ നിന്ന് അകന്നു പോകുന്നുവെന്ന് ആരോപണമുണ്ട്. എസ്.സി ജനസഖ്യ 50 ശതമാനത്തിലധികമുള്ള ഒരു പ്രദേശത്ത് നിന്നെങ്കിലും തിരഞ്ഞെടുപ്പില്‍ വിജയിക്കണമെന്നും അദ്ദേഹം പറഞ്ഞുവെന്ന് റിപ്പോര്‍ട്ടുണ്ട്.
എസ്.സി/എസ്.ടി പീഡന നിരോധന നിയമത്തില്‍ സുപ്രീം കോടതി കൊണ്ടുവന്ന വിധിക്കെതിരെ ദളിതര്‍ രാജ്യവ്യാപകമായി പ്രക്ഷോഭത്തിലേര്‍പ്പെട്ടിരുന്നു.
Discussion about this post