ജമ്മു കാശ്മീരിലെ യാത്രാദുരിതം പരിഹരിക്കാന്‍ ഉള്‍പ്രദേശങ്ങളിലേയ്ക്ക് ഹെലികോപ്റ്റര്‍ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഹെലികോപ്റ്റര്‍ സര്‍വ്വീസിനായി ജമ്മു കാശ്മീരിന് 50 കോടി രൂപ അനുവദിക്കുന്നത് സംബന്ധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം മന്തിസഭായോഗത്തില്‍ അവതരിപ്പിച്ചേയ്ക്കുമെന്നാണ് സൂചന.
വിദൂര പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുക വഴി സംസ്ഥാനത്തെ വിനോദസഞ്ചാര മേഖല വികസിപ്പിക്കാനാണ് എന്‍ഡിഎ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഓരോ പ്രദേശത്തും പ്രതിവര്‍ഷം 400 മുതല്‍ 1400 മണിക്കൂര്‍ വരെ സര്‍വ്വീസുകള്‍ നടത്താനാണ് ആലോചന. പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ സബ്സിഡിക്കു പുറമേ വരുന്ന അധിക ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.
കാശ്മീരിന് പുറമെ ഹിമാചല്‍ പ്രദേശിലും സമാന രീതിയില്‍ ഹെലികോപ്റ്റര്‍ സര്‍വ്വീസുകള്‍ ആരംഭിയ്ക്കാന്‍ ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സിലിന്റെ അനുമതി ലഭിച്ചതായി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. ഹെലികോപ്റ്റര്‍ യാത്രയ്ക്ക് 1500 രൂപയില്‍ താഴെ ഈടാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആലോചിയ്ക്കുന്നത്.
Discussion about this post