ബാങ്ക് തട്ടിപ്പു കേസിലെ പ്രതിയായ നീരവ് മോദിയെ അറസ്റ്റ് ചെയ്യുന്ന വിഷയത്തില്‍ ഹോങ്കോങ്ങിനു തീരുമാനമെടുക്കാമെന്ന് ചൈന. നീരവ് മോദിയെ അറസ്റ്റ് ചെയ്യണമെന്ന് കേന്ദ്ര മന്ത്രിയായ വി.കെ.സിംഗ് ഹോങ്കോങ്ങിലെ ഭരണ സംവിധാനമായ ഹോങ്കോങ്ങ് സ്പെഷല്‍ അഡ്മിനിസ്ട്രേറ്റിവ് റീജ്യണിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. നീരവ് മോദി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി. അറസ്റ്റിനെ സംബന്ധിച്ച് ഹോങ്കോങ്ങിനു തീരുമാനമെടുക്കാമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് പറഞ്ഞു. ഈ വിഷയത്തില്‍ മറ്റു രാഷ്ട്രങ്ങളുമായി സഹകരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നീരവ് മോദിക്ക് കുറെയേറെ വ്യാപാര സ്ഥാപനങ്ങളുള്ള സ്ഥലങ്ങളാണ് ഹോങ്കോങ്ങും ചൈനയും. നീരവ് മോദിക്കെതിരെ ജാമ്യമില്ലാ വാറന്റ് നിലനില്‍ക്കുന്നണ്ട്.
Discussion about this post