ഇന്ത്യയിലെ ക്രൂഡ് ഓയിലിന്റെ വിലയും പെട്രോളിയം ഉത്പന്നങ്ങളുടെ വിലയും നിര്‍ണ്ണയിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്ന ഘടകമാണ് സൗദി അറേബ്യ എന്ന രാജ്യം. ലോകത്തെ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യമായ സൗദി അറേബ്യ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 80 യു.എസ് ഡോളര്‍ എന്നാക്കാനാണ് നോക്കുന്നത്. എന്നാല്‍ ഇന്ത്യയ്ക്ക് ഇത് 50 ഡോളറായി മാറണം. ഇന്ത്യയില്‍ എണ്ണയുടെ വില നിയന്ത്രിക്കുന്നതില്‍ ഒരു നിര്‍ണ്ണായക ഘടകമാണ് സൗദിയുടെ നിലപാട്.
ഈ സാഹചര്യത്തിലും സൗദിയിലെ എണ്ണക്കമ്പനിയായ അറാംകൊ ഇന്ത്യയില്‍ റിഫൈനറി തുടങ്ങാന്‍ പദ്ധതിയിട്ടിരിക്കുകയാണ്. രത്നഗിരി റിഫൈനറി ആന്‍ഡ് പെട്രോക്കെമിക്കല്സുമായി ഒരു ധാരണാപത്രം ബുധനാഴ്ച അറാംകോയുടെ സി.ഇ.ഒ അമീന് നാസ്സര്‍ ഒപ്പുവെയ്ക്കും.
കുറച്ച് വര്‍ഷങ്ങളായി പെട്രോളിയം ഉത്പന്നങ്ങളുടെ ഉപഭോഗം കൂടിയ മേഖലയായ ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍ അറാംകൊ പുതിയ പദ്ധതികളും തുടങ്ങുന്നുണ്ട്. ഇന്ത്യയിലേക്കുള്ള ഈ ചുവടുവെപ്പില്‍ നിന്നും പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കാന്‍ ശ്രമിക്കുമെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് വ്യക്തമാക്കി.
Discussion about this post