മഹാരാഷ്ട്രയിലെ ജല്‍ഗാവൊണിലെ ജാംനര്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ എതിരാളികളെ നിലംപരിശാക്കി ബി.ജെ.പി. ആകെയുള്ള 25 സീറ്റുകളിലും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ബി.ജെ.പി നഗരസഭാ അദ്ധ്യക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന സാധനാ മഹാജന്‍ എന്‍.സി.പി സ്ഥാനാര്‍ത്ഥിയായിരുന്ന അഞ്ജലി പവാറിനെ 8,400 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു. മന്ത്രിയായ ഗിരീഷ് മഹാജന്റെ ഭാര്യയാണ് സാധനാ മഹാജന്‍.
ഈ വിജയം ജനങ്ങളുടെ വിജയമാണെന്ന് ഗിരീഷ് മഹാജന്‍ പറഞ്ഞു. ജനങ്ങള്‍ ജാംനര്‍ നഗരത്തിന്റെ വികസനത്തിനാണ് വോട്ട് ചെയതതെന്നും അദ്ദേഹം പറഞ്ഞു. എന്‍.സി.പിയുടെ ജാതി രാഷ്ട്രീയം ഇവിടുത്തെ നാട്ടുകാര്‍ ഏറ്റെടുത്തില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍.സി.പി മാലി സമുദായത്തില്‍ പെട്ടയാളെ സ്ഥാനാര്‍ത്ഥിയായി മുന്നോട്ട് വെച്ചിരുന്നു. മാലി സമുദായം അവിടുത്തെ ഒരു പ്രബലമായ സമുദായമാണ്. സാധനാ മഹാജന്‍ ഗജ്ജര്‍ സമുദായാംഗമാണ്.
കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിന് മേല്‍ നേടിയ വിജയം ബി.ജെ.പിക്ക് ആത്മവിശ്വാസം പകരും.
Discussion about this post