കേരളത്തില്‍ ഒന്നാം നൂറ്റാണ്ടില്‍ മതവല്‍ക്കരണം നടന്നതായി ചിലര്‍ പ്രചരിപ്പിക്കുന്നത് തങ്ങള്‍ ശ്രഷ്ഠ ജന്മങ്ങളെന്ന് വരുത്തി തീര്‍ക്കാനുള്ള വ്യാജ ചരിത്ര നിര്‍മ്മിതിയാണെന്ന് ചരിത്രകാരന് എംജിഎസ് നാരായണന്. ബ്രാഹ്മണരെ ക്രിസ്തുമതത്തിലേക്കു മാമോദീസ മുക്കി ക്രിസ്ത്യാനികളാക്കി എന്നൊക്കെയാണ് ചിലര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഇതൊക്കെ വെറും കെട്ടുകഥകളാണ്. തോമാശ്ലീഹാ കേരളത്തിലെത്തി ഇവിടുത്തെ ബ്രാഹ്മണരെയെല്ലാം ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ച കൂട്ടത്തില്പ്പെട്ടവരാണു തങ്ങളെന്നു ചിലര്‍ അഭിമാനത്തിനായി പറയുന്നുണ്ട്. തോമാ ശ്ലീഹാ കേരളത്തില്‍ എത്തിയെന്നതിനുപോലും കൃത്യമായ തെളിവില്ലെന്നും അദ്ദേഹം മംഗളം പത്രത്തിലെഴുതിയ കുറിപ്പില്‍ പറയുന്നു.
കേരളത്തിലേക്ക് ബ്രാഹ്മണര്‍ ആദ്യമായെത്തിയതു തന്നെ എട്ടാം നൂറ്റാണ്ടിലാണ്. പിന്നെങ്ങനെയാണ് ഒന്നാം നൂറ്റാണ്ടില്‍ തോമാശ്ലീഹാ മതം മാറ്റിയെന്ന് അവകാശപ്പെടുന്നത്. ഒരടിസ്ഥാനവുമില്ലാത്ത അവകാശ വാദങ്ങളാണത്. ഈ അവകാശ വാദങ്ങള്‍ക്കൊന്നും കൃത്യമായ തെളിവുകളില്ലെന്നും അദ്ദേഹം പറയുന്നു.
ഒരു ക്രൈസ്തവ മതമേലധ്യക്ഷന് അദ്ദേഹത്തെ തിരുമേനി എന്ന് അഭിസംബോധന ചെയ്യേണ്ടെന്നു പറയുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാട് മാത്രമാണ്. തിരുമേനി എന്ന അഭിസംബോധനയുടെ ആന്തരികസത്ത അപ്രകാരം വിളിക്കുന്ന ആളിന്റെ മനോനിലയെ ആശ്രയിച്ചിരിക്കുമെന്നും എംജിഎസ് പറയുന്നു. തോമസ് ശ്ലീഹ കേരളത്തിലെത്തിയെന്ന് കെട്ടുകഥയാണെന്ന ഗി വര്‍ഗ്ഗിസ് മാര്‍ കുറിലോസിന്റെ പ്രസ്തവന ചര്‍ച്ചയായിരുന്നു.
Discussion about this post