കത്വയില്‍ ബാലാത്സംഗത്തിനിരയായി മരിച്ച എട്ടുവയസുകാരിയുടെ പേരുവെളിപ്പെടുത്തിയ മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ ഹൈക്കോടതിയുടെ നോട്ടീസ്. പ്രിന്റ്, വിഷ്വല്‍, ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയാണ് ഡെല്‍ഹി ഹൈക്കോടതി നോട്ടീസ് പുറപ്പെടുവിച്ചത്.
പെണ്‍കുട്ടിയുടെ സ്വത്വത്തെ കുറിച്ച് വെളിപ്പെടുത്താന്‍ നിങ്ങള്ക്കാര് അവകാശം തന്നു എന്ന് മാധ്യങ്ങളോട് ഹൈക്കോടതി ചോദിച്ചു. പെണ്‍കുട്ടിയുടെ പേര് പരമാര്‍ശിച്ചു കേട്ടയുടന്‍ തന്നെ ഹൈക്കോടതി നോട്ടീസയക്കുകയായിരുന്നു. ബലാത്സംഗത്തിന് ഇരയായ വ്യക്തിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് ഇന്ത്യന്‍ ശിക്ഷാ നിയമം 228 എ പ്രകാരം ശിക്ഷ ഏററുവാങ്ങാവുന്ന കുറ്റമാണ്.
എന്നാല്‍ കത്വ വാലി ഇന്ത്യന്‍ പീനല്‍ കോഡില്‍ ഉള്‍പ്പെടുന്നില്ല എന്നാണ് മാധ്യമങ്ങള്‍ വിശദീകരണം നല്‍കുന്നത്.
Discussion about this post