ഡല്‍ഹി: തീവ്രവാദി സംഘടനയായ ഐഎസില്‍ ചേര്‍ന്നു പോരാടാനായി സിറിയയിലെത്തിയ ഹൈദരാബാദ് സ്വദേശി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഹനീഫ് വാസിം എന്ന 25 വയസുകാരനാണ് കൊല്ലപ്പെട്ടത്. രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ലണ്ടനില്‍ എഞ്ചിനിയറിംഗ് പഠനത്തിലായിരുന്ന ഇയാള്‍ കഴിഞ്ഞ നവംബറിലാണ് ഐഎസില്‍ ആകൃഷ്ടനായി സിറിയയിലെത്തിയത്. മാര്‍ച്ച് 15 നു നടന്ന ഏറ്റുമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെട്ടതായാണു വിവരം.
Discussion about this post