കൊച്ചി: ഹര്‍ത്താല്‍ എന്ന് പറഞ്ഞ് വാഹനങ്ങള്‍ തടഞ്ഞ് വയ്ക്കുകയും ജനങ്ങളെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് തെമ്മാടിത്തരമെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച പാര്‍വതിക്കെതിരെ യുവാവിന്റെ അസഭ്യവര്‍ഷം.
ഇന്‍സ്റ്റഗ്രാമിലാണ് റസീന്‍ മന്‍സൂര്‍ എന്ന അക്കൗണ്ടില്‍ നിന്നും പാര്‍വതിയെ കേട്ടാലറക്കുന്ന ഭാഷയില്‍ ഇയാള്‍ തെറിവിളിച്ചത്.
നിന്റെ മകളേയോ നിന്റെ ബന്ധുക്കളെയോ ഇങ്ങനെ ചെയ്താലും നീ ഇതുതന്നെ പറയുമോ ?ഈ ഹര്‍ത്താല്‍ ബി.ജെ.പിക്ക് എതിരാണ്. ഒരു സാധാരണക്കാര്‍ക്കും ഇല്ലാത്ത പ്രശ്നം നിനക്ക് മാത്രം എന്തിനാടീ. നിനക്കെന്താടീ%#$…..&%$….തുടങ്ങി അശ്ലീല പദപ്രയോഗങ്ങള്‍ നടത്തി. പബ്ലിസിറ്റിക്ക് വേണ്ടിയാണ് പാര്‍വതി ഇങ്ങനെ ചെയ്യുന്നതെന്നും യുവാവ്.
ഇതിന്റെ സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ എടുത്തായിരുന്നു പാര്‍വതി മറുപടി നല്‍കിയത്.
ഇയാളുടെ ആക്രോശം നിങ്ങളും കാണൂ..എന്തൊരു പദസമ്പത്താണ്. ഞാന്‍ അങ്ങ് പേടിച്ചു പോയി. അതെ ഞാന്‍ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്… നിങ്ങള്‍ സ്മാര്‍ട് ആണല്ലോ എന്നായിരുന്നു യുവാവിനെ കളിയാക്കി പാര്‍വതി കുറിച്ചത്.
Discussion about this post