തിരുവനന്തപുരം: പരാതിയും പ്രതിഷേധവും ഉയർന്നതിന് പിന്നാലെ സാധനങ്ങുടെ വില കുറച്ച് സപ്ലൈകോ. മുളകിനും എണ്ണയ്ക്കുമാണ് വില കുറച്ചത്. സാധനങ്ങളുടെ വില വർദ്ധിച്ചതിന് പിന്നാലെ സപ്ലൈകോയ്‌ക്കെതിരെ ഉപഭോക്താക്കളിൽ നിന്നും രൂക്ഷ വിമർശനം ഉയർന്നിരുന്നും ഇതിന് പിന്നാലെയാണ് രണ്ട് സാധനങ്ങൾക്ക് വില കുറച്ചിരിക്കുന്നത്.
എണ്ണ ലിറ്ററിന് ഒൻപത് രൂപയും, മുളക് അര കിലോയ്ക്ക് ഏഴ് രൂപയുമാണ് കുറച്ചത്. നേരത്തെ അര കിലോ മുളകിന് 82 രൂപയായിരുന്നു വില. ഇനി മുതൽ 75 രൂപ നൽകിയാൽ മതിയാകും. 145 രൂപയായിരുന്നു ഒരു ലിറ്റർ എണ്ണയ്ക്ക് നേരത്തെയുണ്ടായിരുന്ന വില. ഇത് 136 രൂപയായി. വിലക്കുറവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
ഉത്പന്നങ്ങൾക്ക് വില വർദ്ധിച്ചതോടെ സാധനങ്ങൾ വാങ്ങാൻ ആരും എത്താത്ത സാഹചര്യം ഉണ്ടായിരുന്നു. ഇത് വരുമാനത്തെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് സാധനങ്ങളുടെ വില മാത്രം കുറച്ച് ഉപഭോക്താക്കളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമം.
Discussion about this post