തിരുവനന്തപുരം : കർണാടക കോൺഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിന്റെ മൃഗബലി നടന്നുവെന്ന ആരോപണം പച്ച കള്ളത്തരമാണ് എന്ന് ദേവസ്വം മന്ത്രി കെ രാധകൃഷ്ണൻ . രാജരാജേശ്വരി ക്ഷേത്രത്തിലെ മൃഗബലിയെ കുറിച്ച് ശിവകുമാർ പറഞ്ഞ കാര്യങ്ങളെ കുറിച്ച് അന്വേഷിച്ച് എന്ന് കെ രാധകൃഷ്ണൻ പറഞ്ഞു. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്നാണ് അന്വേഷണത്തിൽ നിന്ന് മസസ്സിലായത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കള്ളത്തരങ്ങൾ വൻ വിവാദം ആയത്തോടെ മലക്കം മറിഞ്ഞ് ഡികെ ശിവകുമാർ രംഗത്തെത്തി. താൻ ഇങ്ങനെയൊരു കാര്യം പറഞ്ഞട്ടില്ല . തന്റെ വാക്കുകൾ വളച്ച് ഒടിക്കുകയാണ് ചെയ്യുന്നത്. ശത്രുസംഹാരപൂജ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിൽ നടന്നുവെന്നല്ല താൻ പറഞ്ഞത്, മറിച്ച് ക്ഷേത്രത്തിന് 15 കിലോമീറ്ററോളം അകലെയുള്ള സ്വകാര്യ സ്ഥലത്ത് വച്ച് നടന്നു എന്നാണ് താൻ പറഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞു.
കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷത്രത്തിന് സമീപം വച്ച് മൃഗബലി നടന്നെന്നായിരുന്നു കഴിഞ്ഞ ദിവസം ഡി കെ ശിവകുമാറിന്റെ ആരോപണം. ഇതിനായി യാഗത്തിൽ 52 മൃഗങ്ങളെ ബലി നൽകി എന്നും ശിവകുമാർ ആരോപിച്ചിരുന്നു.
Discussion about this post