തൃശ്ശൂർ :തൃശ്ശൂർ ജില്ലയിൽ കനത്ത മഴ. ഇന്ന് പുലർച്ചെ മുതൽ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ജില്ലയിലെ പലയിടങ്ങളും മുങ്ങിത്തുടങ്ങി. മേഘവിസ്‌ഫോടനമാണെന്നാണ് സംശയം.
കനത്ത ഗതാഗതക്കുരുക്കാണ് രാവിലെ മുതൽ പലയിടങ്ങളിലും അനുഭവപ്പെടുന്നത്. സ്വകാര്യ ബസുകൾ ഓട്ടം നിർത്തിവച്ചു. ഇതോടെ യാത്രക്കാർ കുടുങ്ങി.പലയിടത്തും മരം വീണ് അപകടങ്ങൾ സംഭവിച്ചു. ശക്തമായ മിന്നലും ഇടിയോടെ കൂടെയുള്ള മഴയാണ് പെയ്യുന്നത്. പലയിടത്തും വീടുകളിലേക്ക് വെള്ളം കയറി.
കനത്ത മഴയിൽ മതിലകത്ത് വീട് തകർന്നു വീണു. മതിലകം പതിനൊന്നാം വാർഡിൽ കഴുവിലങ്ങ് തോപ്പിൽ ബാബുവിന്റെ ഓടിട്ട വീടാണ് തകർന്നു വീണത്. സംഭവ സമയം വീട്ടിൽ ആളുണ്ടായിരുന്നു. എന്നിരുന്നാലും ആർക്കും പരിക്കുകൾ ഒന്നും സംഭവിക്കാതെ രക്ഷപ്പെട്ടു.
Discussion about this post