മുംബൈ: ചെന്നൈയിൽ നിന്നുള്ള ഇൻഡി ഗോ വിമാനം അടിയന്തിരമായി താഴെയിറക്കി. ബോംബ് വച്ചതായുള്ള ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് വിമാനം അടിയന്തിരമായി മുംബൈയിൽ താഴെയിറക്കിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
6E 5314 വിമാനം ആണ് അടിയന്തിരമായി താഴെയിറക്കിയത്. വിമാനത്തിലെ യാത്രികർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. നിലവിൽ വിമാനം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. മുംബൈയിൽ എത്താൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോഴായിരുന്നു സന്ദേശം ലഭിച്ചത്. ഉടനെ തന്നെ പ്രോട്ടോകോൾ പാലിച്ച് അടിയന്തിരമായി വിമാനം താഴെയിറക്കുകയായിരുന്നു. ഉടനെ തന്നെ യാത്രികരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
Discussion about this post