ഡല്‍ഹി- മുംബൈ; റെയില്‍ യാത്ര കൂടുതല്‍ സുഗമമാക്കാന്‍ പാളങ്ങളുടെ ഇരു വശത്തും 500 കിലോ മീറ്റര്‍ നീളത്തില്‍ മതില് കെട്ടുന്നു. പാളത്തിലേക്ക് മൃഗങ്ങളും മനുഷ്യരും കടന്ന് വരുന്നതും ഈ റൂട്ടില്‍ പലപ്പോഴും ട്രെയിന്‍ യാത്ര തടസപ്പെടുന്നതിനോ ,വേഗം കുറയ്ക്കുന്നതിനോ കാരണമാകാറുണ്ട്. അതിന് പരിഹാരമായാണ് മതില് നിര്‍മിക്കുന്നത്. എട്ടു മുതല്‍ 10 അടി വരെ ഉയരത്തിലുള്ള മതിലുകളാണ്് നിര്‍മിക്കുക.
ഇത്തരത്തില്‍ റെയില്‍വേ ട്രാക്കുകള്‍ മതില് കെട്ടി സംരക്ഷിക്കാന്‍ കഴിഞ്ഞാല്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനിന് സഞ്ചരിക്കാന്‍ കഴിയും. നിലവില്‍ 130 കിലോമീറ്റര്‍ വേഗത്തിലാണ് ഓടുന്നത്. എന്നാല്‍ പലപ്പോഴും കന്നുകാലിക്കൂട്ടങ്ങള്‍ ട്രാക്കില്‍ പ്രവേശിക്കുന്നതിനാല്‍ ഈ വേഗം കൈവരിക്കാന്‍ തീവണ്ടികള്‍ക്ക് കഴിയാറില്ലെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. മതില് കെട്ടുന്നതിനു 500 കോടിയാണ് ട്രെയില്‍വേ കണക്ക് കൂട്ടുന്നത്. സമാനമായ പദ്ധതി ഡല്‍ഹി – കൊല്‍ക്കത്ത റൂട്ടിലും റെയില്‍വേ ആലോചിക്കുന്നുണ്ട്.
നിലവില്‍ രാജധാനി എക്സ്പ്രസ്സാണ് ഈ റൂട്ടില്‍ ഏറ്റവും വേഗത്തില്‍ ഓടുന്നത്. 16 മണിക്കൂര്‍ കൊണ്ട് രാജധാനി എക്സ്പ്രസ്സ് ഡെല്‍ഹിയില്‍ നിന്ന് മുംബയില്‍ എത്തുന്നു. മതില് കെട്ടിയാല്‍ ഇത് 12 മണിക്കൂറായി ചുരുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
Discussion about this post