ആഗോളതലത്തില്‍ ഹിന്ദുക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും രാജ്യത്തോട് മൊത്തം മാപ്പ് പറയണമെന്ന് ബി.ജെ.പി വക്താവ് സാമ്പിത് പത്ര മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
വിക്കീലീക്സ് വഴി ലഭിച്ച ഒരു ടെലിഗ്രാം ചൂണ്ടിക്കാട്ടിയാണ് സാമ്പിത് പത്ര ഈ ആരോപണം ഉയര്‍ത്തിയത്. കഴിഞ്ഞ യു.പി.എ ഭരണ കാലത്ത് രാഹുല്‍ ഗാന്ധിയും അന്നത്തെ യു.എസ് അംബാസഡറും തമ്മില്‍ നടത്തിയ സംഭാഷണമാണ് അതിലുള്ളത്. ഈ സംഭാഷണത്തില്‍ കാവി തീവ്രവാദം ഉണ്ടെന്നും അത് ലഷ്കര്‍-ഈ-തൊയ്ബയെക്കാളും അപകടകരമാണെന്നും രാഹുല്‍ യു.എസ് അംബസാഡറോട് പറഞ്ഞു എന്നാണ് പരാമര്‍ശമുള്ളത്.
ഇത് ഹിന്ദുക്കളോടുള്ള രാഹുലിന്റെ കാഴ്ചപ്പാടിനെ വ്യക്തമാക്കുന്നുവെന്ന് സാമ്പിത് പറഞ്ഞു. വോട്ട് ലഭിക്കാന്‍ വേണ്ടി കോണ്‍ഗ്രസ് ഹിന്ദുക്കളെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും ഈ ഗൂഢാലോചന ജനം അറിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post