മേലുദ്യോഗസ്ഥനായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്കെതിരെ പരാതി നല്കിയ ദളിത് ജീവനക്കാരനെ വകുപ്പ് മാറ്റി. മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിലേക്കാണ് സ്ഥലംമാറ്റിയത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ വിശ്വനാഥ സിന്ഹക്കെക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ല. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ബന്ധത്തിലാണ് സ്ഥലം മാറ്റം ഉണ്ടായതെന്ന് ആരോപണങ്ങളുണ്ട്.
തന്നെക്കൊണ്ട് എച്ചിലെടുപ്പിക്കുകയും പേപ്പര്‍ തുണ്ടുകള്‍ നിലത്ത് നിന്ന് പെറുക്കിയെടുപ്പിക്കുകയും ചെയ്യിപ്പിച്ചു എന്ന് പറഞ്ഞായിരുന്നു പരാതി. പാലക്കാട് സ്വദേശിയാണ് പരാതി നല്കിയ ദളിത് യുവാവ്. പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ നടപടികള്‍ ഉണ്ടാവണമെന്നാണ് സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെടുന്നത്. നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് അവര്‍ വ്യക്തമാക്കി.
Discussion about this post