ഡല്‍ഹി; മേല്ജാതിയിലെ പാവപ്പെട്ടവര്‍ക്കും സംവരണം വേണമെന്ന് കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി നേതാവുമായ റാം വിലാസ് പാസ്വാന്. മേല്ജാതിയിലെ നിര്‍ധനര്‍ക്ക് പതിനഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്നാണ് പാസ്വാന്റെ ആവശ്യം.
മേല്‍ജാതിയിലും പാവപ്പെട്ടവരുണ്ട് ആദിവാസികള്‍ക്കും, ദളിതര്‍ക്കും, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കും നല്കുന്നതുപോലെ ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നില്ല അതിനാല്‍ തന്നെ അവര്‍ വിവേചനം നേരിടുകയാണ്. അതുകൊണ്ട് ഞങ്ങളുടെ പാര്‍ട്ടി പതിനഞ്ച് ശതമാനം സംവരണം വേണമെന്ന നിര്‍ദേശം മുന്നോട്ട് വയ്ക്കുകയാണെന്ന് പാസ്വാന് പറഞ്ഞു.
Discussion about this post